മഴ പെയ്തു കുളിര് അണിഞ്ഞു
തണലായി കാറ്റുവീശി.
ഏഴുവര്ണ്ണ പട്ടുടുത്ത്
മാരിവില്ല് വന്നുദിച്ചു.
മാരിവില്ലേ, നിന് അഴക്
മാനമാകെ പൂക്കുന്നു.
പൊന്നഴകെ, എന്‍ മനസ്സില്‍
മായാതെന്നും നീ തിളങ്ങും.
നീലവാനിന് മടിയില്‍നിന്ന്
നീ എങ്ങോ മായുമ്പോള്
എന്നും എന്നും കൊഴിയാതെ
നീ എന്‍ മനസ്സില്‍ പൂക്കുന്നു.
അഞ്ജന. എം . ബി നാല്. ബി
No comments:
Post a Comment