ഈറന്‍ മേഘങ്ങള്‍ തന് മാസ്മരികതയില്‍
വീണ്ടുമൊരു കുളിര് തെന്നല്‍
ആ സ്നേഹമഴയെ സ്നേഹിക്കാന്‍ മറന്നതെന്തേ ...?
സ്നേഹിക്കാന്‍ മറന്നെങ്കിലും
സ്നേഹത്തെ അറിഞ്ഞിരുന്നു
മറന്നതും അറിഞ്ഞതും ഇന്നിതാ എനിക്കന്യമാകുന്നു ...
ഒരു ഋതുഭേദത്തിന് ഒടുവില്‍
കാലം മായിച്ചെഴുതിയ ആ സ്നേഹമഴക്കായി
ഇതാ വീണ്ടുമെന്‍ മനം തുടിക്കുന്നു
മനസ്സില്‍ നിന്നും മാഞ്ഞകലും സ്നേഹരൂപത്തെ
ശില്പിതന് കലയിലൂടെ വീണ്ടും മെനഞ്ഞെടുത്തു!!!!!
എന്തിനെന്നറിയില്ലെങ്കിലും ആ സ്നേഹമഴക്കായി
ഞാനിതാ കാത്തിരിക്കുന്നു ......
ഒരു നൊമ്പരത്തോടെ ഇതാ അറിയുന്നു ഞാന്‍.....
"കാലത്തെ മറന്നാലും കാലം തന്ന സ്നേഹത്തെ മറക്കരുത് ......"
ഹരിത ഹരിദാസ് XI A
nice.. gud work.. :)
ReplyDelete